x
ad
Sun, 22 June 2025
ad

ADVERTISEMENT

ലീ​ഡ്സി​ൽ ഇ​ന്ത്യ​യ്ക്ക് ആ​റ് റ​ണ്‍​സ് ലീ​ഡ്

Jobish Johny
June 22, 2025 11:39 PM

 

 

ലീ​ഡ്സ്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​യ്ക്ക് ആ​റ് റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ്. ഇം​ഗ്ല​ണ്ട് ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 465 റ​ണ്‍​സി​ന് പു​റ​ത്താ​യി. ജ​സ്പ്രീ​ത് ബും​റ​യു​ടെ അ​ഞ്ച് വി​ക്ക​റ്റ് പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യെ ലീ​ഡി​ലെ​ത്തി​ച്ച​ത്.

ഇം​ഗ്ല​ണ്ടി​നാ​യി ഒ​ല്ലി പോ​പ്പ് സെ​ഞ്ചു​റി നേ​ടി. 137 പ​ന്തു​ക​ൾ നേ​രി​ട്ട പോ​പ്പ് 14 ഫോ​റു​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ 106 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. ഹാ​രി ബ്രൂ​ക്കും ബെ​ൻ ഡ​ക്ക​റ്റും ഇം​ഗ്ല​ണ്ടി​നാ​യി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ബ്രൂ​ക്കി​ന് ഒ​രു റ​ണ്‍​സ് അ​ക​ലെ സെ​ഞ്ചു​റി ന​ഷ്ട​മാ​യി. ബെ​ൻ ഡ​ക്ക​റ്റ് 62 റ​ണ്‍​സെ​ടു​ത്തു. ജാ​മി സ്മി​ത്ത് 40 റ​ണ്‍​സും ക്രി​സ് വോ​ക്സ് 38 റ​ണ്‍​സും നേ​ടി. മ​റ്റാ​ർ​ക്കും ഇം​ഗ്ല​ണ്ട് നി​ര​യി​ൽ തി​ള​ങ്ങാ​നാ​യി​ല്ല.

ഇ​ന്ത്യ​യ്ക്കാ​യി ബും​റ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ പ്ര​സീ​ദ് കൃ​ഷ്ണ മൂ​ന്നും സി​റാ​ജ് ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി. യ​ശ്വ​സി ജ​യ്സ്‌​വാ​ൾ, ശു​ഭ്മാ​ൻ ഗി​ൽ, ഋ​ഷ​ഭ് പ​ന്ത് എ​ന്നി​വ​രു​ടെ സെ​ഞ്ചു​റി​ൽ ക​രു​ത്തി​ലാ​ണ് ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 471 റ​ണ്‍​സ് നേ​ടി​യ​ത്.

Tags :

Related News