ADVERTISEMENT
കൊച്ചി: വാഹന പരിശോധനയ്ക്കിടെ കാർ അമിതവേഗതയിൽ മുന്നോട്ട് എടുത്തതിനെ തുടര്‍ന്ന് പോലീസുകാരന് പരിക്കേറ്റു. കാറിനും പോലീസ് വാഹനത്തിനും ഇടയിൽപ്പെട്ടാണ് പോലീസുകാരന് പരിക്കേറ്റത്.
പെരുമ്പാവൂർ സ്റ്റേഷനിലെ കൺട്രോൾ റൂം വാഹനത്തിലെ പോലീസുകാരൻ ജെയ്സന് ആണ് പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരം വളയൻചിറങ്ങരയിൽ ആയിരുന്നു സംഭവം. വളയംചിറങ്ങരയിൽ ഉള്ള കാർ പരിശോധിക്കണമെന്ന നിർദേശത്തെ തുടർന്നാണ് പോലീസ് അവിടെ എത്തിയത്.
ജെയ്സൺ വാഹനത്തിൽ നിന്നിറങ്ങി കാറിനരികിലേക്ക് എത്തിയപ്പോൾ കാർ പിന്നോട്ടെടുത്ത ശേഷം ഉടനെ മുന്നോട്ട് ഓടിച്ചു പോവുകയായിരുന്നു. രണ്ടു വാഹനങ്ങൾക്കും ഇടയിൽ പെട്ടാണ് പോലീസുകാരന് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.
സംഭവത്തെ തുടര്‍ന്ന് പെരുമ്പാവൂർ പോലീസ് കേസെടുത്തു. നിലവില്‍ വാഹനം ഓടിച്ച ആൾക്കായി അന്വേഷണം ഊർജ്ജിതമായിരിക്കുകയാണ്.
Tags :