ADVERTISEMENT
ടെൽ അവീവ്: അമേരിക്കയുടേത് ധീരമായ ഇടപെടലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിന്റെ വിശദാംശങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നെതന്യാഹുവിനെ അറിയിച്ചു.
നെതന്യാഹു അമേരിക്കയോടുള്ള നന്ദി അറിയിച്ചു. അമേരിക്ക ഈ ഇടപെടലിലൂടെ ലോകത്തെ കൂടുതൽ സുരക്ഷിതമാക്കി എന്ന് നെതന്യാഹു പ്രതികരിച്ചു.
യുഎസിന്റെ ഇറാൻ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ അതീവ ജാഗ്രതയിലാണ്. ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഹാൻ എന്നീ ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് ഇറാന്റെ അവകാശവാദം.
Tags :