x
ad
Fri, 20 June 2025
ad

ADVERTISEMENT

ഇ​ന്ത്യ​യ്ക്കാ​യി ഇ​റാ​ൻ വ്യോ​മ​പാ​ത തു​റ​ന്നു, ആ​ദ്യ ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തും

Jobish Johny
June 20, 2025 08:11 PM

 

ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​റാ​നി​ലു​ള്ള പൗ​രന്മാ​രെ ഒ​ഴി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ളു​മാ​യി ഇ​ന്ത്യ മു​ന്നോ​ട്ട്. ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി ഇ​റാ​ൻ അ​ട​ച്ചി​ട്ട വ്യോ​മ​പാ​ത തു​റ​ന്നു.

ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ഇ​റാ​നി​ൽ​നി​ന്നു​ള്ള ആ​ദ്യ വി​മാ​നം ഇ​ന്ന് രാ​ത്രി 11:00ന് ​ഡ​ൽ​ഹി​യി​ലെ​ത്തും. ര​ണ്ടാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും വി​മാ​ന​ങ്ങ​ൾ യ​ഥാ​ക്ര​മം ശ​നി​യാ​ഴ്ച രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​ണ് ഷെ​ഡ്യൂ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്.

സം​ഘ​ർ​ഷ​ബാ​ധി​ത ഇ​റാ​നി​യ​ൻ ന​ഗ​ര​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന 1,000 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഒ​ഴി​പ്പി​ക്ക​ൽ പ​ദ്ധ​തി​യാ​യ ഓ​പ്പ​റേ​ഷ​ൻ സി​ന്ധു​വി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്ത ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ഡ​ൽ​ഹി​യി​ലെ​ത്തു​മെ​ന്നാ​ണ് പ​തീ​ക്ഷി​ക്കു​ന്ന​ത്.

ഇ​സ്ര​യേ​ലി, ഇ​റാ​നി​യ​ൻ സേ​ന​ക​ൾ ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ന്ന​തി​നാ​ൽ ഇ​റാ​ൻ വ്യോ​മാ​തി​ർ​ത്തി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ളെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​യ്ക്ക് പ്ര​ത്യേ​ക ഇ​ട​നാ​ഴി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ഓ​പ്പ​റേ​ഷ​ൻ സി​ന്ധു ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​റാ​നി​ൽ​നി​ന്ന് അ​ർ​മേ​നി​യ​ൻ ത​ല​സ്ഥാ​ന​മാ​യ യെ​രാ​വ​നി​ലേ​ക്കു മാ​റ്റി​യ വി​ദ്യാ​ർ​ഥി​ക​ളെ ഡ​ൽ​ഹി​യി​ലെ​ത്തി​ച്ചി​രു​ന്നു. വ്യോ​മ​പാ​ത​ക​ൾ ഇ​റാ​ൻ അ​ട​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ഇ​റാ​നു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ എ​ത്തി​ച്ച് അ​വി​ടെ​നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​ത്.

Tags :

Related News