x
ad
Fri, 20 June 2025
ad

ADVERTISEMENT

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പു​ത്ത​ന്‍ പ്ര​തീ​ക്ഷ​ക​ള്‍ പ​ക​ര്‍​ന്ന് ദീ​പി​ക - സീ​ക്ക് അ​ക്കാ​ഡ​മി​ക് എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ്ദാ​നം

Tomy George
June 20, 2025 09:54 PM

ച​​ങ്ങ​​നാ​​ശേ​​രി: വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് ഉ​​ന്ന​​ത​​പ​​ഠ​​ന രം​​ഗ​​ത്ത് പു​​ത്ത​​ന്‍ പ്ര​​തീ​​ക്ഷ​​ക​​ള്‍ പ​​ക​​ര്‍​ന്ന് ദീ​​പി​​ക സീ​​ക്ക് അ​​ക്കാ​​ഡ​​മി​​ക്ക് എ​​ക്‌​​സ​​ല​​ന്‍​സ് അ​​വാ​​ര്‍​ഡ്ദാ​​നം ആ​​ദ​​രം-2025. എ​​സ്എ​​സ്എ​​ല്‍​സി, പ്ല​​സ്ടു പ​​രീ​​ക്ഷ​​ക​​ളി​​ല്‍ ഉ​​ന്ന​​ത വി​​ജ​​യം നേ​​ടി​​യ വി​​ദ്യാ​​ര്‍​ഥി​​ക​​ളെ അ​​നു​​മോ​​ദി​​ക്കു​​ന്ന​​തി​​നും അ​​ക്കാ​​ഡ​​മി​​ക് രം​​ഗ​​ത്തെ പു​​തി​​യ സാ​​ധ്യ​​ത​​ക​​ള്‍ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​മാ​​ണ് എ​​സ്എ​​ച്ച് ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ല്‍ സ​​മ്മേ​​ള​​നം സം​​ഘ​​ടി​​പ്പി​​ച്ച​​ത്.

ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ രാ​​ജ്യ​​ത്തെ​​ക്കു​​റി​​ച്ച് ന​​ല്ല സ്വ​​പ്ന​​ങ്ങ​​ളും ജീ​​വി​​ത​​ത്തെ​​ക്കു​​റി​​ച്ച് പ്ര​​തീ​​ക്ഷ​​ക​​ളു​​ം ഉള്ളവ​​രാ​​ക​​ണ​​മെ​​ന്ന് ആ​​ര്‍​ച്ച്ബി​​ഷ​​പ് ഉ​​ദ്‌​​ബോധി​​പ്പി​​ച്ചു. ജീ​​വി​​ത​​വി​​ജ​​യം നേ​​ടാ​​ന്‍ ന​​ല്ല അ​​ച്ച​​ട​​ക്ക​​വും മൂ​​ല്യ​​ബോ​​ധ​​വും ദൈ​​വ​​വി​​ശ്വാ​​സ​​വും അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു.


ദീ​​പി​​ക ചീ​​ഫ് എ​​ഡി​​റ്റ​​ര്‍ റ​​വ.​​ഡോ.​ ജോ​​ര്‍​ജ് കു​​ടി​​ലി​​ല്‍ ആ​​മു​​ഖ​പ്ര​​സം​​ഗം ന​​ട​​ത്തി. ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.


ദീ​​പി​​ക ഡെ​​പ്യൂ​​ട്ടി ജ​​ന​​റ​​ല്‍ മാ​​നേ​​ജ​​ര്‍ (എ​​ച്ച്ആ​​ര്‍)​ കോ​​ര ജോ​​സ​​ഫ്, ദീ​​പി​​ക എ​​ജി​​എം ആ​​ൻ​ഡ് പി​​ആ​​ര്‍​ഒ മാ​​ത്യു കൊ​​ല്ല​​മ​​ല​​ക്ക​​രോ​​ട്ട്, ദീ​​പി​​ക എ​​ജി​​എം ജോ​​സ​​ഫ് ജോ​​സ​​ഫ്, മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ കൃ​​ഷ്ണ​​കു​​മാ​​രി രാ​​ജ​​ശേ​​ഖ​​ര​​ന്‍, ച​​ങ്ങ​​നാ​​ശേ​​രി ഡി​​വൈ​​എ​​സ്പി കെ.​​പി.​ ടോം​​സ​​ണ്‍, ദീ​​പി​​ക ഫ്ര​​ണ്ട്‌​​സ്‌​​ ക്ല​​ബ് അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​ര്‍​ജ് മാ​ന്തു​​രു​​ത്തി​​ല്‍, സ്‌​​കൂ​​ള്‍ മാ​​നേ​​ജ​​ര്‍ ഫാ. ​​ജോ​​സ​​ഫ്കു​​ട്ടി നെ​​ടു​​മ്പ​​റ​​മ്പി​​ല്‍, ച​​ല​​ച്ചി​​ത്ര​​താ​​രം കൃ​​ഷ്ണ​​പ്ര​​സാ​​ദ്, ദീ​​പി​​ക സ​​ര്‍​ക്കു​​ലേ​​ഷ​​ന്‍ റി​​ലേ​​ഷ​​ന്‍​ഷി​​പ്പ് മാ​​നേ​​ജ​​ര്‍ വ​​ര്‍​ഗീ​​സ് ഡൊ​​മ​​നി​​ക്, ദീ​​പി​​ക ഫ്ര​​ണ്ട്‌​​സ്‌​​ക്ല​​ബ് അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ആ​​ന്‍റ​ണി മ​​ല​​യി​​ല്‍, ദീ​​പി​​ക ഫ്ര​​ണ്ട്‌​​സ്‌​​ക്ല​​ബ് വ​​നി​​താ വി​​ഭാ​​ഗം സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ആ​​ന്‍​സി ചേ​​ന്നോ​​ത്ത്, സീ​​ക്ക് ലി​​മി​​റ്റ​​ഡ് ക​​രി​​യ​​ര്‍ ക​​ണ്‍​സ​​ള്‍​ട്ട​​ന്‍റ് ജി​​ബി​​ന്‍ ബി​​നു ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. നൂ​​റു​​ക​​ണ​​ക്കി​​നു വി​​ദ്യാ​​ര്‍​ഥി​​ക​​ളും അ​​വ​​രു​​ടെ ര​​ക്ഷി​​താ​​ക്ക​​ളും സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു.

Tags :

Related News