x
ad
Fri, 20 June 2025
ad

ADVERTISEMENT

‘സ്വിം ​കേ​ര​ള സ്വിം’ ​: വൈ​ക്ക​ത്ത് 100 കുട്ടികൾക്ക് നീ​ന്ത​ൽ പ​രി​ശീ​ല​നം

Thomas Cherian K
June 20, 2025 07:34 AM

വൈക്കം:​ ജ​ല​സ​മൃ​ദ്ധ​മാ​യ കേ​ര​ള​ത്തി​ൽ നി​ത്യേ​ന​യു​ണ്ടാ​കു​ന്ന മു​ങ്ങി​മ​ര​ണ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ മൈ​ൽ​സ്റ്റോ​ൺ സ്വി​മ്മിംഗ് പ്ര​മോ​ട്ടിംഗ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി തു​ട​ക്കം കു​റി​ച്ച സ്വിം ​കേ​ര​ള സ്വിം ​എ​ന്ന നീ​ന്ത​ൽ പ​രി​ശീ​ല​ന പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ടം വൈ​ക്ക​ത്ത്. 22​ മു​ത​ൽ ജൂ​ലൈ15 ​വ​രെ വൈ​ക്കം ന​ഗ​ര​സ​ഭ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ100 കു​ട്ടി​ക​ൾ​ക്കാ​ണ് നീ​ന്ത​ലി​ൽ വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.

ന​ഗ​ര​സ​ഭ 13-ാംവാ​ർ​ഡി​ൽ പൂ​ര​കു​ള​ത്തി​ൽ​പ്ര​ത്യേ​ക സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യാ​ണ് പത്തു വ​യ​സി​നു മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ഇ​ന്ത്യ​ക്കും ശ്രീ​ല​ങ്ക​യ്ക്കും ഇ​ട​യി​ലു​ള്ള പാ​ക് ക​ട​ലി​ടു​ക്ക് അ​തി സാ​ഹ​സി​ക​മാ​യി നീ​ന്തി​ക്ക​ട​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​യ എ​സ്.​പി. മു​ര​ളീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നീ​ന്ത​ൽ പ​രി​ശീ​ല​നം.

കു​ട്ടി​ക​ളു​ടെ സ്വ​യര​ക്ഷ​യ്ക്കും പ​ര​ര​ക്ഷ​യ്ക്കും ഉ​ത​കു​ന്ന​തോ​ടൊ​പ്പം മി​ക​ച്ച വ്യാ​യാ​മ​വും, ഉ​ല്ലാ​സ​വും, അ​തൊ​ടൊ​പ്പം​ത​ന്നെ അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്ക ദു​ര​ന്ത​ത്തെ സ​മ​ചി​ത്ത​ത​യോ​ടെ നേ​രി​ടാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള വി​ദ്യ​ക​ളാ​ണ് അ​ഭ്യ​സി​പ്പി​ക്കു​ന്ന​ത്. മൈ​ൽ​സ്റ്റോ​ൺ സ്വി​മ്മിംഗ് പ്ര​മോ​ട്ടിംഗ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യും, അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യും സം​യു​ക്ത​മാ​യി വൈ​ക്കം ന​ഗ​ര​സ​ഭ​യു​ടെ സ​ഹ​ക​ര​ണ ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​രി​ശീ​ല​നം രാ​വി​ലെ 6.15 മു​ത​ൽ 7.15 വ​രെ ഓ​രോ മ​ണി​ക്കൂ​ർ വീ​ത​മാ​യി​രിക്കും. ​

ന​ഗ​ര​സ​ഭ​യു​ടെ ഇ​രു​പ​ത്തി​യാ​റു വാ​ർ​ഡു​ക​ളി​ൽനി​ന്നും താത്പ ര്യ​ മു​ള്ള​വ​രെ തെ​ര​ഞ്ഞെ​ടു​ക്കും. കൗ​ൺ​സി​ല​ർ​മാ​ർ മു​ഖേ​ന ര​ജി​സ്ട്രേ​ഷ​ൻ ഫോം ​വി​ത​ര​ണം ചെ​യ്യും. 22​ന് രാ​വി​ലെ 9.30ന് ​ജോ​സ് കെ.​ മാ​ണി എം​പി പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സി.​കെ.​ ആ​ശ എംഎ​ൽഎ ​മു​ഖ്യാ​തി​ഥി​യാ​കും. വൈ​ക്കം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ പ്രി​താ രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​സ് ചെ​യ​ർ​മാ​ൻ പി.​ടി.​ സു​ഭാ​ഷ്, കെ.​ അ​ജി​ത്, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ സി​ന്ധു സ​ജീ​വ​ൻ, മൈ​ൽ​ സ്റ്റോ​ൺ സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ, ഫോ​ക്കാ​ന​യു​ടെ പ്ര​തി​നി​ധി ലീ​ല ​മാ​ര​റ്റ് തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രും യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്കും.​

പ​രി​പാ​ടി വി​ശ​ദീ​ക​രി​ച്ച പ​ത്രസ​മ്മേ​ള​ന​ത്തി​ൽ ന​ഗ​ര​സ​ഭാധ്യ​ക്ഷ പ്രീ​ത​ രാ​ജേ​ഷ്, വൈ​സ് ചെ​യ​ർ​മാ​ൻ പി.​ടി.​ സു​ഭാ​ഷ്, ഫൊക്കാ​ന പ്ര​തി​നി​ധി ലീ​ല​ മാ​ര​റ്റ്, മൈ​ൽ​ സ്റ്റോ​ൺ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​പി.​ മു​ര​ളി​ധ​ര​ൻ, സെ​ക്ര​ട്ട​റി ഡോ.​ആ​ർ. പൊ​ന്ന​പ്പ​ൻ, സാ​ജ​ൻ​കു​ട്ടി, കെ.​കെ.​ ഗോ​പി​ക്കുട്ട​ൻ, ഇ​ണ്ടം​തു​രു​ത്തി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ എം.​പി.​ ച​ന്ദ്ര​ൻ, അ​രു​ൺ ഗോ​പി​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​കൂ​ടു​ത​ൽ വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോൺ: 96677 89518, 88009 87665.

Tags : swim kerala swim kottayam

Related News