x
ad
Fri, 20 June 2025
ad

ADVERTISEMENT

മെ​ഡി​. കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഐസിയു ​കി​ട​ക്ക​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചു​

Tomy George
June 20, 2025 02:49 AM

അമ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഐസിയു ​കി​ട​ക്ക​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചു. ന​വീ​ക​രി​ച്ച മെ​ഡി​സി​ൻ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ (മെ​ഡി​സി​ൻ ഐസിയു) ​ഉ​ദ്ഘാ​ട​നം എ​ച്ച്. സ​ലാം എം ​എ​ൽഎ ​നി​ർ​വ​ഹി​ച്ചു. ആ​ശു​പ​ത്രി​യി​ലെ മ​ൾ​ട്ടി ഡി​സി​പ്ലി​ന​റി (എംഡിഐസിയു) ​വി​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ൽ 12 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് 10 കി​ട​ക്ക സൗ​ക​ര്യ​ങ്ങ​ളാ​ണ് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ​ർ​ധി​പ്പി​ച്ച​ത്.


സ​ർ​ജ​റി ഐസിയുവി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​യും ഇ​തോ​ടൊ​പ്പം പൂ​ർ​ത്തി​ക​രി​ച്ചു. എം​ഡി ഐസിയുവി​ലെ സ​ർ​ജ​റി, സ്റ്റെ​പ്പ് ഡൗ​ൺ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി സ​ർ​ജ​റി​യി​ൽ 16 ഉം ​സ്റ്റെ​പ് ഡൗ​ണി​ൽ 9 ഉം ​കി​ട​ക്ക സൗ​ക​ര്യ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വി​ടെ 10 മെ​ഡി​സി​ൻ ഐസിയു ​കൂ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​തോ​ടെ ഈ ​വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​കെ 35 ഉം ​ഐ​സു​ലേ​ഷ​നി​ൽ രണ്ടും ​ഉ​ൾപ്പെടെ ആ​കെ 37 ഐസിയു ​കി​ട​ക്ക സൗ​ക​ര്യ​ങ്ങ​ളാ​ണ് എംഡി ഐസിയുവി​ൽ മാ​ത്രം നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ക.


ഇ​തി​നു പു​റ​മേ നേ​ര​ത്തെ വാ​ർ​ഡ് എ​ട്ട് ആ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്, സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി​യി​ലേ​ക്ക് മാ​റ്റി​യ​പ്പോ​ൾ ഇ​വി​ടെ 9 കി​ട​ക്ക സൗ​ക​ര്യ​ങ്ങ​ളോ​ടെ എ​മ​ർ​ജ​ൻ​സി ഐ​സി​യു സ​ജ്ജീ​ക​രി​ച്ചു. ഒ​പ്പം ട്രോ​മ ഐസിയുവി​ൽ 9 കി​ട​ക്ക സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് പ്ര​വ​ത്തി​ക്കു​ന്ന​ത്.
ഇ​തോ​ടെ സൂ​പ്പ​ർ സ്പെ​ഷ്യ​ലി​റ്റി​യി​ലെ ഐ​സി​യുവി​ന് പു​റ​മേ 55 ഐസിയു ​കി​ട​ക്ക​ക​ളാ​യി. ഐ​സി​യു കി​ട​ക്ക സൗ​ക​ര്യം വ​ർ​ധി​ച്ച​തോ​ടെ അ​ത്യാ​സ​ന്നനി​ല​യി​ലു​ള്ള രോ​ഗി​ക​ൾ​ക്ക് അ​ടി​യ​ന്തര ചി​കി​ത്സ കൂ​ടു​ത​ൽ ന​ൽ​കു​ന്ന​തി​നും അ​ത്യാ​സ​ന്നനി​ല​യി​ലു​ള്ള രോ​ഗി​ക​ളെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കേ​ണ്ടി വ​രു​ന്ന​ത് ഒ​രു പ​രി​ധി വ​രെ​യെ​ങ്കി​ലും ഒ​ഴി​വാ​ക്കു​വാ​നും ക​ഴി​യും.


ഐ​സി​യു കി​ട​ക്ക​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് കാ​ട്ടി എ​ച്ച്. സ​ലാം എംഎ​ൽഎ ​ആ​രോ​ഗ്യമ​ന്ത്രി​ക്ക് നേ​ര​ത്തെ ക​ത്തു​ന​ൽ​കി​യി​രു​ന്നു.


പ്രി​ൻ​സി​പ്പ​ൽ ഡോ.​ ബി. പ​ദ്മ​കു​മാ​ർ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ. ഹ​രി​കു​മാ​ർ, മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സു​രേ​ഷ് രാ​ഘ​വ​ൻ, എം ​ഡിഐസിയു ​നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൻ.ആ​ർ. സ​ജി​കു​മാ​ർ, ചീ​ഫ് ന ഴ്സിം​ഗ് ഓ​ഫീ​സ​ർ പി.​കെ. ഉ​ഷ, നഴ്സിം​ഗ് സൂ​പ്ര​ണ്ടു​മാ​രാ​യ എ​സ്. മി​നി, എം. ​ന​ളി​നി, ജി. ​ജ​ല​ജ​മ്മ, ഇ. ​ജി. ഷീ​ബ, വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags :

Related News