x
ad
Fri, 20 June 2025
ad

ADVERTISEMENT

റോ​ഡ് തോ​ടാ​യി; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ

Tomy George
June 20, 2025 03:07 AM

തു​റ​വൂ​ര്‍: ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി പു​തു​ക്കി​പ്പ​ണി​ത റോ​ഡ് ത​ക​ര്‍​ന്നു തോ​ടാ​യി. ഇ​തോ​ടെ യാ​ത്ര​ക്കാ​ര്‍ ക​ടു​ത്ത ദു​രി​ത​ത്തി​ലും. തു​റ​വൂ​ര്‍-​കു​മ്പ​ള​ങ്ങി റോ​ഡാ​ണ് ഏ​റെ​ക്കു​റെ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു ത​രി​പ്പ​ണ​മാ​യ​ത്. മാ​സ​ങ്ങ​ള്‍​ക്കു​മു​മ്പ് ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തെ​ത്തു​ട​ര്‍​ന്ന് കു​ഴി​ക​ളും മ​റ്റും അ​ട​ച്ച് ടാ​ര്‍ ചെ​യ്ത റോ​ഡാ​ണ് വീ​ണ്ടും ത​ക​ര്‍​ന്ന​ത്. നി​ല​വി​ല്‍ റോ​ഡ് കു​ഴി​ക​ള്‍ നി​റ​ഞ്ഞ​തി​നാ​ല്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കു പോ​ലും സ​ഞ്ച​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല.


തു​റ​വൂ​ര്‍-​തൈ​ക്കാ​ട്ടു​ശേ​രി റോ​ഡി​ന്‍റെ അ​വ​സ്ഥ​യും ഇ​തു​ത​ന്നെ. റോ​ഡ് ത​ക​ര്‍​ന്നു ത​രി​പ്പ​ണ​മാ​യി വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് വ​ന്‍​ദു​രി​ത​മാ​ണ് യാ​ത്ര​ക്കാ​ര്‍​ക്ക് ഉ​ണ്ടാ​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത​യി​ല്‍ തു​റ​വൂ​ര്‍-​അ​രൂ​ര്‍ ഉ​യ​ര​പ്പാ​ത നി​ര്‍​മാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ലി​യ വാ​ഹ​ന​ങ്ങ​ളും ചെ​റു​വാ​ഹ​ന​ങ്ങ​ളും തു​റ​വൂ​ര്‍- കു​മ്പ​ള​ങ്ങി റോ​ഡി​ലൂ​ടെ​യും തു​റ​വൂ​ര്‍-​തൈ​ക്കാ​ട്ടു​ശേ​രി റോ​ഡി​ലൂ​ടെ​യു​മാ​ണ് തി​രി​ച്ചു​വി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.


ഈ ​റോ​ഡു​ക​ള്‍ ത​ക​ര്‍​ന്ന​തോ​ടു​കൂ​ടി വ​ന്‍ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. സ്‌​കൂ​ള്‍ കു​ട്ടി​ക​ളാ​ണ് കൂ​ടു​ത​ലും ദു​രി​ത​ത്തി​ലാ​യ​ത്. ഗ​താ​ഗ​ത​ക്കു​രു​ക്കു​മൂ​ലം സ​മ​യ​ത്ത് സ്‌​കൂ​ളി​ലും ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലും എ​ത്താ​നാ​വു​ന്നി​ല്ല. അ​ടി​യ​ന്ത​ര​മാ​യി കു​മ്പ​ള​ങ്ങി-​തു​റ​വൂ​ര്‍ റോ​ഡും തു​റ​വൂ​ര്‍-​തൈ​ക്കാ​ട്ടു​ശേ​രി റോ​ഡും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Related News