ADVERTISEMENT
കൂട്ടിക്കൽ: പ്രളയത്തിൽ തകർന്ന കൂട്ടിക്കൽ പഞ്ചായത്ത് ആറാം വാർഡിൽ ഇളംകാട് - കൊടുങ്ങ - അടിവാരം റോഡിൽനിന്ന് ഇളംകാട് വല്യേന്ത റോഡിലേക്ക് എത്തുന്ന ലിങ്ക് റോഡിലുള്ള ചൊറുക ചപ്പാത്ത് നാടിന് സമർപ്പിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സുധീർ, പഞ്ചായത്തംഗങ്ങളായ കെ.എസ്. മോഹനൻ, കെ.എൻ. വിനോദ്, പി.എസ്. സജിമോൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ എം.എസ്. മണിയൻ, ടി.പി. റഷീദ്, വി.വി. സോമൻ തുടങ്ങിയവർ പ്രസംഗിച്ചു. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചാണ് ചപ്പാത്ത് പുനർനിർമിച്ചത്.
Tags :