ADVERTISEMENT
ലീഡ്സ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ലീഡ്സില്‍ നടക്കുന്ന ഒന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഋഷഭ് പന്തിന്റെ സെഞ്ചുറികളാണ്. മത്സരത്തിന്റെ രണ്ട് ഇന്നിംഗ്സിലും പന്ത് സെഞ്ചുറി നേടി.
ആദ്യ ഇന്നിംഗ്സില്‍ 134 റണ്‍സ് നേടിയ പന്ത്, രണ്ടാം ഇന്നിംഗ്സില്‍ 118 റണ്‍സ് സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സിലെ സെഞ്ചുറിക്കുശേഷം പന്ത് മൈതാനത്ത് കരണംമറിഞ്ഞാണ് ആഘോഷിച്ചത്. രണ്ടാം സെഞ്ചുറിക്കുശേഷവും ആ ആഘോഷം ഉണ്ടാകുമെന്ന് സുനില്‍ ഗാവസ്കര്‍ അടക്കം ഏവരും പ്രതീക്ഷിച്ചു.
എന്നാല്‍, മറ്റൊരു ആഘോഷമായിരുന്നു പന്ത് നടത്തിയത്. കരണംമറിയൂ എന്ന ആംഗ്യം സുനില്‍ ഗാവസ്കര്‍ ഗാലറിയില്‍നിന്നു കാണിക്കുന്നുണ്ടായിരുന്നു എന്നതും ശ്രദ്ധേയം. അതിനുള്ള മറുപടി പന്ത് ആംഗ്യത്തിലൂടെ കാണിക്കുകയും ചെയ്തു.
Tags :