ADVERTISEMENT
ദോഹ: ഖത്തറിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയതിനെ പിന്നാലെ ഗൾഫ് മേഖലയിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കി എയർ ഇന്ത്യ.
വടക്കേ അമേരിക്കയുടെയും യൂറോപ്പിന്റെ കിഴക്കൻ മേഖലയിലേക്കും തിരിച്ചുമുള്ള സർവീസുകളും എയർഇന്ത്യ താത്കാലികമായി നിർത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സർവീസുകൾ ഉണ്ടായിരിക്കില്ലെന്ന് കമ്പനി അറിയിച്ചു.
യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കുമുള്ള എയർ ഇന്ത്യയുടെ ദീർഘദൂര വിമാന സർവീസുകളും മിഡിൽ ഈസ്റ്റ് വഴിയാണ് കടന്നുപോകുന്നത്. നിലവിൽ വ്യോമാതിർത്തിയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ വിമാനസർവീസുകളെ തടസപ്പെടുത്തുന്നുണ്ട്.
"എയർ ഇന്ത്യ സുരക്ഷാ ഉപദേഷ്ടാക്കളുമായി തുടർച്ചയായ കൂടിയാലോചനകൾ നടത്തുകയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നു. എന്തെങ്കിലും അറിയിപ്പുകൾ ഉണ്ടെങ്കിൽ ഞങ്ങൾ യാത്രക്കാരെ അറിയിക്കുന്നതായിരിക്കും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഞങ്ങളുടെ പ്രഥമ പരിഗണന.'- എയർഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.
നേരത്തെ, കൊച്ചിയിൽ നിന്നുള്ള ഖത്തർ വിമാനങ്ങളിൽ ഒന്ന് എയർഇന്ത്യ റദ്ദാക്കിയിരുന്നു. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെത്തുടർന്ന് മറ്റ് നിരവധി വിമാനക്കമ്പനികൾ അവരുടെ വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ തിരികെ വിളിക്കുകയോ ചെയ്തിട്ടുണ്ട്.
Tags :