x
ad
Mon, 23 June 2025
ad

ADVERTISEMENT

അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമപാത ഉപയോഗിച്ചില്ല

Joseph Kiran Santhosh
PUBLISHED: June 23, 2025 11:22 PM IST | UPDATED: June 23, 2025 11:22 PM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​റാ​​​നി​​​ലെ ആ​​​ണ​​​വ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​ൻ വ്യോ​​​മ​​​പാ​​​ത ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വെ​​​ന്ന പ്ര​​​ചാ​​​ര​​​ണം വ്യാ​​​ജ​​​മാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി കേ​​​ന്ദ്രം. ഇ​​​റാ​​​ന്‍റെ മൂ​​​ന്ന് ആ​​​ണ​​​വ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​വാ​​​ൻ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ബി2 ​​​ബോം​​​ബ​​​ർ വി​​​മാ​​​ന​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​ൻ വ്യോ​​​മ​​​പാ​​​ത​​​യി​​​ലൂ​​​ടെ സ​​​ഞ്ച​​​രി​​​ച്ചു​​​വെ​​​ന്ന് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ചാ​​​ര​​​ണ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

ഇ​​​തോ​​​ടെ​​​യാ​​​ണു ആ​​​രോ​​​പ​​​ണം ത​​​ള്ളി കേ​​​ന്ദ്ര പ്ര​​​സ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ബ്യൂ​​​റോ​​​യു​​​ടെ (പി​​​ഐ​​​ബി) വ​​​സ്തു​​​ത പ​​​രി​​​ശോ​​​ധ​​​നാ​​​വി​​​ഭാ​​​ഗം രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. യു​​​എ​​​സ് ബോം​​​ബ​​​ർ വി​​​മാ​​​ന​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ച്ച വ്യോ​​​മ​​​പാ​​​ത​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ജോ​​​യി​​​ന്‍റ് ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫ് അ​​​ധ്യ​​​ക്ഷ​​​ൻ ജ​​​ന​​​റ​​​ൽ ഡാ​​​ൻ കെ​​​യ്ൻ കൃ​​​ത്യ​​​മാ​​​യി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​തി​​​നാ​​​ൽ​​​ത്ത​​​ന്നെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ ഇ​​​ത്ത​​​രം അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നും പി​​​ഐ​​​ബി വ​​​സ്തു​​​ത പ​​​രി​​​ശോ​​​ധ​​​നാ​​​വി​​​ഭാ​​​ഗം വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു സ​​​ഹാ​​​യ​​​മാ​​​യി ഇ​​​ന്ത്യ​​​ൻ സ​​​ർ​​​ക്കാ​​​ർ വ്യോ​​​മ​​​പാ​​​ത തു​​​റ​​​ന്നു​​​ന​​​ൽ​​​കി​​​യെ​​​ന്ന് ഇ​​​റാ​​​നി​​​ലെ​​​യ​​​ട​​​ക്കം വി​​​വി​​​ധ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​ത വ​​​രു​​​ത്തി​​​യ​​​ത്.

 

Tags : USA warshops indian air space

Related News