x
ad
Mon, 23 June 2025
ad

ADVERTISEMENT

യു​വ​തി ജാ​തി​മാ​റി വി​വാ​ഹം ക​ഴി​ച്ചു: ഒ​ഡീ​ഷ​യി​ല്‍ ശു​ദ്ധീ​ക​ര​ണ​ത്തി​നാ​യി കു​ടും​ബ​ത്തി​ലെ 40 പേ​രെ മൊ​ട്ട​യ​ടി​പ്പി​ച്ചു

Arun Jolly
June 23, 2025 04:35 AM

 ഭു​വ​നേ​ശ്വ​ര്‍: ഒ​ഡീ​ഷ​യി​ല്‍ യു​വ​തി ജാ​തി മാ​റി വി​വാ​ഹം ക​ഴി​ച്ച​തി​ന് കു​ടും​ബ​ത്തി​ലെ 40 പു​രു​ഷ​ന്മാ​രെ നി​ര്‍​ബ​ന്ധി​ച്ച് മൊ​ട്ട​യ​ടി​പ്പി​ച്ചു. ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​വ​രെ കൂ​ട്ട​ത്തോ​ടെ മൊ​ട്ട​യ​ടി​പ്പി​ച്ച​ത്.

റാ​യ​ഗ​ഡ ജി​ല്ല​യി​ലെ ബൈ​ഗ​ന​ഗു​ഡ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. പ​ട്ടി​ക വ​ര്‍​ഗ(​എ​സ്ടി)​ത്തി​ല്‍​പ്പെ​ടു​ന്ന പെ​ണ്‍​കു​ട്ടി അ​യ​ല്‍​ഗ്രാ​മ​ത്തി​ല്‍ നി​ന്നു​ള്ള പ​ട്ടി​ക ജാ​തി​യി​ല്‍(​എ​സ്‌​സി)​പ്പെ​ട്ട യു​വാ​വി​നെ വി​വാ​ഹം ക​ഴി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത് ഗ്രാ​മ​ത്തി​ലു​ള്ള​വ​രെ പ്ര​കോ​പി​ത​രാ​ക്കി. ഇ​വ​ര്‍ പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ ബ​ഹി​ഷ്ക്ക​രി​ച്ചു. തി​രി​കെ സ​മു​ദാ​യ​ത്തി​ലേ​ക്ക് ചേ​ര്‍​ക്ക​ണ​മെ​ങ്കി​ല്‍ ശു​ദ്ധീ​ക​ര​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ഗ്രാ​മ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​ന് ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ ആ​ജീ​വ​നാ​ന്തം സാ​മൂ​ഹി​ക ബ​ഹി​ഷ്‌​ക​ര​ണം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് അ​വ​ര്‍ പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഗ്രാ​മ​വാ​സി​ക​ളു​ടെ സ​മ്മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്ന് കു​ടും​ബം മൃ​ഗ​ബ​ലി ന​ട​ത്തു​ക​യും കൂ​ട്ട​ത്തോ​ടെ ത​ല മു​ണ്ഡ​നം ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

നി​ര​വ​ധി പു​രു​ഷ​ന്മാ​ര്‍ ത​ല മൊ​ട്ട​യ​ടി​ച്ച് വ​യ​ലി​ന് സ​മീ​പം ഇ​രി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തോ​ടെ കാ​ശി​പൂ​ര്‍ ബ്ലോ​ക്ക് ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ വി​ജ​യ് സോ​യ് വി​ഷ​യ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ഗ്രാ​മ​ത്തി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​രു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും വി​ജ​യ് സോ​യ് പ​റ​ഞ്ഞു.

Tags :

Related News