ADVERTISEMENT
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തു വയസുകാരിയെ പൊള്ളലേൽപ്പിച്ചു. നെല്ലൂർ ജില്ലയിലെ ഇന്ദുകുരുപേട്ട് മണ്ഡലിലാണ് സംഭവം.
കുടിതേപ്പാലം കാക്കർള ദിബ്ബയിലെ പട്ടികവർഗ കോളനിയിൽ താമസിക്കുന്ന ചെഞ്ചമ്മ എന്ന കുട്ടിക്ക് നേരെയാണ് അതിക്രമമുണ്ടായത്. അയൽവാസിയുടെ മൊബൈൽ മോഷ്ടിച്ചുവെന്നായിരുന്നു കുട്ടിക്ക് നേരെയുണ്ടായ ആരോപണം.
അയൽവാസികൾ കുട്ടിയുടെ ശരീരത്തിൽ ചൂടുള്ള ഇരുമ്പ് വടി ഉപയോഗിച്ച് പൊള്ളിക്കുകയും മർദ്ദിക്കുകയും ചെയ്തു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.
മുഖത്ത് പൊള്ളലേറ്റതിന്റെയും കുട്ടി കരയുന്നതിന്റെയും വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
Tags :