ADVERTISEMENT
കൊച്ചി: കൊച്ചി ജെയിന് യൂണിവേഴ്സിറ്റിയിൽ അന്താരാഷ്ട്ര യോഗ ദിനാചരണം 21ന് രാവിലെ 6.30ന് നടക്കും. ‘യോഗ ഫോര്‍ വണ്‍ എര്‍ത്ത്, വണ്‍ ഹെല്‍ത്ത് ’ എന്ന പ്രമേയത്തെ ആസ്പദമാക്കി യൂണിവേഴ്സിറ്റി കൊച്ചി കാമ്പസില്‍ നടക്കുന്ന ദിനാചരണത്തിന്റെ മുഖ്യാതിഥി കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ്. യൂണിവേഴ്സിറ്റി അധികൃതര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗാഭ്യാസവും അരങ്ങേറും. ജെയിന് യൂണിവേഴ്സിറ്റി വിഭാവനം ചെയ്ത ‘ഫ്യൂച്ചര്‍ കേരള മിഷന്’ പദ്ധതിയുടെ ലക്ഷ്യങ്ങളുമായി കോര്‍ത്തിണക്കിയാണ് യോഗ ദിനാചരണ പരിപാടികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് യൂണിവേഴ്സിറ്റി പ്രോ-വൈസ് ചാൻസലർ ഡോ. ജെ. ലത പറഞ്ഞു.
Tags : Jain university yoga day yoga day