ADVERTISEMENT
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടർ സ്ഥാനത്തേക്കു കേന്ദ്ര സർക്കാർ പരിഗണിക്കുന്ന സംസ്ഥാനത്തെ മുതിർന്ന ഡിജിപി യോഗേഷ് ഗുപ്തയ്ക്കു ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേഗത്തിൽ നൽകണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രം വീണ്ടും സംസ്ഥാനത്തിനു കത്തയച്ചു. തുടർച്ചയായ മൂന്നു കത്തുകൾ അയച്ചിട്ടും സംസ്ഥാനം ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാത്ത സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വീണ്ടും ചീഫ്സെക്രട്ടറിക്ക് കത്ത് നൽകിയത്.
ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിൽ ജൂണ്‍ ഒന്നിന് യോഗേഷ് ഗുപ്ത പരാതി നൽകിയെങ്കിലും ഇതുവരെ നൽകിയിട്ടില്ല. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ഒരു ഡിജിപി പരാതി നൽകിയിട്ടും പരിഗണിക്കാത്ത സംഭവം നേരത്തെ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
Tags :