ADVERTISEMENT
അമിർ ഖാൻ നായക വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘സിത്താരേ സമീൻ പർ’. ചിത്രത്തിന്റെ ലൊക്കേഷനിലേയ്ക്ക് സര്‍പ്രൈസ് ആയി എത്തിയ ഷാരുഖ് ഖാന്റ വീഡിയോയാണ് വൈറലായിരിക്കുന്നത്.
ഡൗൻ സിൻഡ്രോമുളള കൗമാരക്കാര്‍ പ്രധാനവേഷത്തിലെത്തുന്ന സിനിമയുടെ സെറ്റിലേക്ക് പറയാതെ എത്തിയ ഷാരുഖിനെ കണ്ട് കുട്ടികൾ അമ്പരന്നു. അമിറിന്റെ നിരന്തരമായ അഭ്യർഥന മാനിച്ചാണ് സെറ്റിലെത്തിയതെന്നും നിങ്ങളെ കണ്ടപ്പോൾ തന്റെ മനസ് നിറഞ്ഞുവെന്നും ഷാരുഖ് പറഞ്ഞു.
ഡൗൺ സിൻഡ്രോമുളള കൗമാരക്കാരെ ബാസ്ക്കറ്റ്ബോൾ പഠിപ്പിച്ച് മത്സരത്തിന് ഇറക്കുകയെന്ന ദൗത്യം ഏറ്റെടുക്കുന്ന കായികാധ്യാപകന്റെ വേഷമാണ് ആമിർഖാൻ ചെയ്യുന്നത്.
‘താരേ സമീൻ പർ’ ചിത്രത്തിൽ നായകവേഷം ചെയ്തതിന് പുറമെ ചിത്രം സംവിധാനം ചെയ്തതും ആമിർ ഖാൻ ആയിരുന്നെങ്കിൽ ഇക്കുറി പ്രസന്ന ആർ.എസ്. ആണ് സംവിധാനം. വൈകാരിക രംഗങ്ങൾ അധികമില്ലാതെ കോമഡി ഫാമിലി എന്റർടെയ്നറായാണ് ‘സിത്താരേ സമീൻ പർ’ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിൽ ആമിർ ഖാനൊപ്പം ജെനീലിയ ദേശ്മുഖും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തിരികെ സിനിമയിലൂടെ ശ്രദ്ധേയനായ ഗോപീകൃഷ്ണനും ആമിറിനൊപ്പം സിനിമയിൽ അഭിനയിക്കുന്നു. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്.
ശങ്കർ -എഹ്സാൻ -ലോയ് ആണ് സംഗീതം. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തുന്ന ആമിർ ഖാൻ സിനിമയാണിത്. ലാൽ സിംഗ് ഛദ്ദ ആയിരുന്നു അവസാനമായി തിയറ്ററിലെത്തിയ ആമിർ ചിത്രം.
Tags : aamirkhan shahrukhkhan