x
ad
Sat, 21 June 2025
ad

ADVERTISEMENT

ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ കൊ​ണ്ട് യു​വ​ന​ട​ൻ​മാ​രു​ടെ മ​നോ​വീ​ര്യം ത​ക​ർ​ക്ക​രു​ത്; ഇ​ഷാ​നെ​തി​രാ​യ ട്രോ​ളി​ന് വി​ജ​യ് ബാ​ബു​വി​ന്‍റെ മ​റു​പ​ടി

Jobin Sebastian
June 19, 2025 03:03 PM

പ​ട​ക്ക​ളം എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച ഇ​ഷാ​ൻ ഷൗ​ക്ക​ത്ത് എ​ന്ന യു​വ ന​ട​നെ വി​മ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് മ​റു​പ​ടി​യു​മാ​യി ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് വി​ജ​യ് ബാ​ബു.

ക​ണ്ടം​പ​റ​റി ഡാ​ൻ​സ​റാ​യ അ​ദ്ദേ​ഹം ക്ലൈ​മാ​ക്‌​സി​ൽ പെ​ട്ടെ​ന്നു​ണ്ടാ​യ മാ​റ്റ​ത്തി​ന് വേ​ണ്ടി ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ് ര​ണ്ടു​ദി​വ​സം പ​രി​ശീ​ലി​ച്ച് ചെ​യ്ത​താ​ണ് ഇ​പ്പോ​ൾ ട്രോ​ൾ ചെ​യ്യ​പ്പെ​ടു​ന്ന ആ ​രം​ഗ​മെ​ന്ന് വി​ജ​യ് ബാ​ബു പ​റ​യു​ന്നു.

പോ​സി​റ്റീ​വ് ആ​യ വി​മ​ർ​ശ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്നു​വെ​ന്നും യു​വ​ന​ട​ന്മാ​രു​ടെ മ​നോ​വീ​ര്യം ത​ക​ർ​ക്കു​ന്ന ത​ര​ത്തി​ൽ അ​വ​രെ ടാ​ർ​ഗ​റ്റ് ചെ​യ്യ​രു​തെ​ന്ന അ​ഭ്യ​ര്‍​ഥ​ന​യു​ണ്ടെ​ന്നും വി​ജ​യ് ബാ​ബു കു​റി​ച്ചു. ‘അ​ൺ​പോ​പ്പു​ല​ർ ഒ​പീ​നി​യ​ൻ​സ് മ​ല​യാ​ളം’ എ​ന്ന ഗ്രൂ​പ്പി​ലാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ അ​ഭി​പ്രാ​യം പ​ങ്കു​വ​ച്ച​ത്.

‘‘ഈ ​പേ​ജ് ഞാ​ൻ ഫോ​ളോ ചെ​യ്യു​ന്നു​ണ്ട്. പ​ട​ക്ക​ള​ത്തെ​ക്കു​റി​ച്ച് നി​ങ്ങ​ൾ എ​ഴു​തി​യ ക​മന്‍റുക​ൾ എ​ല്ലാം ഞാ​ൻ ക​ണ്ടു. സി​നി​മ​യെ സ്വീ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി. എ​ല്ലാ​വ​രു​ടെ​യും പോ​സി​റ്റീ​വും നെ​ഗ​റ്റീ​വു​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ഞാ​ൻ അ​തു​പോ​ലെ​യെ​ടു​ക്കു​ന്നു.

പ​ക്ഷേ ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ കാ​സ്റ്റിം​ഗ് മോ​ശ​മാ​യി​രു​ന്നു എ​ന്ന നി​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളി​ലും ആ ​ആ​ർ​ട്ടി​സ്റ്റു​ക​ളെ ടാ​ർ​ഗ​റ്റ് ചെ​യ്ത് അ​വ​രെ ക​ളി​യാ​ക്കു​ന്ന​തി​ലും എ​നി​ക്ക് വി​യോ​ജി​പ്പു​ണ്ട്. അ​വ​രെ കാ​സ്റ്റ് ചെ​യ്ത​ത് എ​ന്തു​കൊ​ണ്ടെ​ന്ന് അ​റി​യാ​തെ​യാ​ണ് നി​ങ്ങ​ൾ പ്ര​തി​ക​രി​ക്കു​ന്ന​ത്.

ഇ​ഷാ​ൻ ഷൗ​ക്ക​ത്തി​നെ ടാ​ർ​ഗ​റ്റ് ചെ​യ്യു​ന്ന കു​റ​ച്ച് പോ​സ്റ്റു​ക​ൾ കാ​ണി​നി​ട​യാ​യി. ഒ​രു​പാ​ട് ക​ഴി​വു​ക​ളു​ള്ള ഒ​രു ചെ​റു​പ്പ​ക്കാ​ര​നാ​ണ് അ​വ​ൻ, ആ ​ക​ഥാ​പാ​ത്ര​ത്തി​ലേ​ക്ക് അ​വ​നെ കാ​സ്റ്റ് ചെ​യ്‌​ത​തി​നു പ​ല കാ​ര​ണ​ങ്ങ​ളു​ണ്ട്.

അ​വ​ൻ ഒ​രു ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ​റ​ല്ല മ​റി​ച്ച് ക​ണ്ടം​പ​റ​റി നൃ​ത്തം പ​ഠി​ച്ച​ആ​ളാ​ണ്. ക്ലൈ​മാ​ക്‌​സ് രം​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച​തി​നു​ശേ​ഷം സം​ഗീ​ത​ത്തി​ന​നു​സ​രി​ച്ച് അ​വ​സാ​ന നി​മി​ഷം ചി​ല മാ​റ്റ​ങ്ങ​ൾ വേ​ണ്ടി​വ​ന്നി​രു​ന്നു. ര​ണ്ട് ദി​വ​സം ക്ലാ​സി​ക്ക​ൽ സ്‌​റ്റെ​പ്പു​ക​ൾ പ​രി​ശീ​ലി​ച്ച് ആ ​സീ​ൻ ചെ​യ്യാ​മെ​ന്ന് ഇ​ഷാ​ൻ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

അ​വ​ന്‍റെ ക​ല​യു​ടെ പൂ​ർ​ണ​ത​യെ മോ​ശ​മാ​യി ബാ​ധി​ക്കു​മെ​ന്ന് മ​ന​സ്സി​ലാ​ക്കി അ​വ​ന്‌ വേ​ണ​മെ​ങ്കി​ൽ അ​തി​ൽ നി​ന്ന് പി​ന്മാ​റാ​മാ​യി​രു​ന്നു. പ​ക്ഷേ അ​തൊ​രു കോ​ളേ​ജ് പ​രി​പാ​ടി​യാ​യ​തു​കൊ​ണ്ട് ത​ന്നെ പെ​ർ​ഫെ​ക്ട് ആ​ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ലെ​ന്നും അ​വ​ന്‍റെ ക​ഥാ​പാ​ത്രം അ​ത്ത​ര​ത്തി​ലാ​യ​തു​കൊ​ണ്ട് നൃ​ത്തം പെ​ർ​ഫെ​ക്റ്റ് ആ​യി​ല്ലെ​ങ്കി​ലും കു​ഴ​പ്പ​മി​ല്ലെ​ന്നും ഞ​ങ്ങ​ൾ​ക്ക് തോ​ന്നി.

ന​ല്ല വി​മ​ർ​ശ​ന​ങ്ങ​ളെ​യെ​ല്ലാം ത​ന്നെ സ്വീ​ക​രി​ക്കു​ന്നു, അ​ഭി​ന​ന്ദി​ക്കു​ന്നു. പ​ക്ഷേ യു​വ ക​ലാ​കാ​ര​ന്മാ​രു​ടെ മ​നോ​വീ​ര്യം ത​ക​ർ​ക്കു​ന്ന രീ​തി​യി​ൽ അ​വ​രെ ടാ​ർ​ഗ​റ്റ് ചെ​യ്യ​രു​തെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു. എ​ല്ലാ​വ​ർ​ക്കും ന​ന്ദി.’’ വി​ജ​യ് ബാ​ബു കു​റി​ച്ചു.

ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി​ൽ മ​നു സ്വ​രാ​ജ് സം​വി​ധാ​നം ചെ​യ്ത സി​നി​മ​യാ​ണ് പ​ട​ക്ക​ളം. ഒ​രു ഫാ​ന്‍റ​സി കോ​മ​ഡി ചി​ത്ര​മാ​യ പ​ട​ക്ക​ള​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു തി​യേ​റ്റ​റി​ലും ഒ​ടി​ടി​യി​ലും ല​ഭി​ച്ച​ത്.

സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ഷ​റ​ഫു​ദ്ദീ​ൻ, സ​ന്ദീ​പ് പ്ര​ദീ​പ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്. നി​ര​ഞ്ജ​ന അ​നൂ​പ്, അ​രു​ൺ അ​ജി​കു​മാ​ർ, ഇ​ഷാ​ൻ ഷൗ​ക്ക​ത്ത്, പൂ​ജാ മോ​ഹ​ൻ​രാ​ജ് തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ൾ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.

Tags : vijaybabu surajvenjaramood malayalammovie

Related News