x
ad
Sat, 21 June 2025
ad

ADVERTISEMENT

ഇ​ട​നെ​ഞ്ചി​ലെ മോ​ഹ​വു​മാ​യി ധ്യാ​ൻ; വ​ട​ക്ക​ൻ തേ​രോ​ട്ട​ത്തി​ലെ ലി​റി​ക്ക​ൽ വീ​ഡി​യോ ശ്ര​ദ്ധേ​യ​മാ​കു​ന്നു

Jobin Sebastian
June 19, 2025 02:54 PM

ധ്യാ​ൻ ശ്രീ​നി​വാ​സ​നെ നാ​യ​ക​നാ​ക്കി ബി​നു​ൻ രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു വ​ട​ക്ക​ൻ തേ​രോ​ട്ടം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ലി​റി​ക്ക​ൽ​വീ​ഡി​യോ ഗാ​നം പു​റ​ത്തു​വി​ട്ടു. ഇ​ട​നെ​ഞ്ചി​ലെ മോ​ഹ​വു​മാ​യി എ​ന്നു തു​ട​ങ്ങു​ന്ന മ​നോ​ഹ​ര​മാ​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് യു​വ​നി​ര​യി​ലെ ശ്ര​ദ്ധേ​യ​നാ​യ ഗാ​യ​ക​ൻ കെ.​എ​സ്. ഹ​രി​ശ​ങ്ക​റും പു​തു​മു​ഖ ഗാ​യി​ക ശ്രീ​ജാ ദി​നേ​ശു​മാ​ണ്.

ഇ​മ്പ​മാ​ർ​ന്ന ഈ ​ഗാ​നം ഇ​തി​ന​കം ത​ന്നെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. മ​ല​യാ​ള സി​നി​മ​യി​ൽ ഒ​രു പി​ടി ഹി​റ്റ് ഗാ​ന​ങ്ങ​ൾ ഒ​രു​ക്കി​യ ബേ​ണി ഇ​ഗ്നേ​ഷ്യ​സ് കൂ​ട്ടു​കെ​ട്ടി​ലെ ബേ​ണി​യും, മ​ക​ൻ ടാ​ൻ​സ​നു​മാ​ണ് ഈ ​ഗാ​നം ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

അ​ച്ഛ​നും മ​ക​നും ഒ​ന്നി​ച്ച് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്. ഹ​സീ​നാ എ​സ്. കാ​ന​മാ​ണ് ഗാ​നം ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ധ്യാ​ൻ ശ്രീ​നി​വാ​സ​നും ദി​ൽ​ന രാ​മ​കൃ​ഷ്ണ​നു​മാ​ണ് ഈ ​ഗാ​ന രം​ഗ​ത്തി​ലെ അ​ഭി​നേ​താ​ക്ക​ൾ.

നി​ത്യ ഹ​രി​ത നാ​യ​ക​ൻ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ബി​നു​ൻ രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഒ​രു വ​ട​ക്ക​ൻ തേ​രോ​ട്ടം. ഓ​പ്പ​ൺ ആ​ർ​ട്ട് ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ തി​ര​ക്ക​ഥ സം​ഭാ​ഷ​ണം ന​വാ​ഗ​ത​നാ​യ സ​നു അ​ശോ​ക് എ​ഴു​തു​ന്നു.  

ധ്യാ​നി​നെ കൂ​ടാ​തെ പു​തു​മു​ഖം ദി​ൽ​ന രാ​മ​കൃ​ഷ്ണ​ൻ നാ​യി​ക​യാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ മാ​ള​വി​ക മേ​നോ​ൻ, സു​ധീ​ർ പ​റ​വൂ​ർ, ധ​ർ​മ്മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, സ​ലിം ഹ​സ​ൻ, വി​ജ​യ​കു​മാ​ർ, ദി​ലീ​പ് മേ​നോ​ൻ , കോ​ഴി​ക്കോ​ട് നാ​രാ​യ​ണ​ൻ നാ​യ​ർ, ദി​നേ​ശ് പ​ണി​ക്ക​ർ, കൂ​ടാ​തെ തെ​ലു​ങ്കി​ൽ നി​ന്നും ആ​ന​ന്ദ്, ത​മി​ഴ് താ​രം രാ​ജ് ക​പൂ​ർ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു.

കോ​ഴി​ക്കോ​ട്, വ​ട​ക​ര, ഒ​ഞ്ചി​യം, എ​ട​ച്ചേ​രി, ഏ​റാ​മ​ല, ഇ​രി​ങ്ങ​ണ്ണൂ​ർ, ചോ​റോ​ട്, ഒ​റ്റ​പ്പാ​ലം തു​ട​ങ്ങി​യ ലൊ​ക്കേ​ഷ​നു​ക​ളി​ൽ പൂ​ർ​ത്തീ​ക​രി​ച്ച ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം പ​വി കെ. ​പ​വ​ൻ നി​ർ​വ​ഹി​ക്കു​ന്നു. എ​ഡി​റ്റിം​ഗ്-​ജി​തി​ൻ ഡി.​കെ.,ക​ലാ​സം​വി​ധാ​നം- ബോ​ബ​ൻ, സൗ​ണ്ട് ഡി​സൈ​ൻ & മി​ക്സിം​ഗ് -സി​നോ​യ് ജോ​സ​ഫ്, വ​സ്ത്രാ​ല​ങ്കാ​രം-​സൂ​ര്യ ശേ​ഖ​ർ, മേ​ക്ക​പ്പ്- സി​നൂ​പ് രാ​ജ്, കൊ​റി​യോ​ഗ്രാ​ഫി- ബി​ജു ധ്വ​നി ത​രം​ഗ് , ക​ള​റി​സ്റ്റ്-​ര​മേ​ശ് സി ​പി, ഡി ​ഐ-​ക​ള​ർ​പ്ലാ​ന​റ്റ്, വി​എ​ഫ് എ​ക്സ്-​പി​ക്ടോ​റി​യ​ൽ എ​ഫ​ക്ട്സ്,കോ ​പ്രൊ​ഡ്യൂ​സേ​ഴ്സ്-​സൂ​ര്യ എ​സ്. സു​ബാ​ഷ് (സൂ​ര്യ എ​സ് സി​നി​മാ​സ്), ജോ​ബി​ൻ വ​ർ​ഗീ​സ് (വി​വോ​ക്സ് മൂ​വി ഹൗ​സ്).

എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ്- സു​നി​ൽ നാ​യ​ർ, സ​നൂ​പ്.​എ​സ്, ദി​നേ​ശ് കു​മാ​ർ, സു​രേ​ഷ് കു​മാ​ർ, ബാ​ബു​ലാ​ൽ. ഗാ​ന​ര​ച​ന-​കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി, ഹ​സീ​ന എ​സ്. കാ​നം സം​ഗീ​തം-​ബേ​ണി, ടാ​ൻ​സ​ൻ(​ബേ​ണി ഇ​ഗ്നേ​ഷ്യ​സ്) ബാ​ക്ഗ്രൗ​ണ്ട് സ്കോ​ർ- ന​വ​നീ​ത്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ-​അ​മ​ൽ രാ​ജു. പ്രൊ​ജ​ക്ട് ഹെ​ഡ് -മോ​ഹ​ൻ(​അ​മൃ​ത), പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​എ​സാ കെ. ​എ​സ്ത​പ്പാ​ൻ, ചി​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​വി​ഷ്ണു ച​ന്ദ്ര​ൻ, സ്റ്റി​ൽ​സ്-​ഷി​ക്കു പു​ളി​പ്പ​റ​മ്പി​ൽ, വി​ത​ര​ണം-​ഡ്രീം ബി​ഗ്ഗ് ഫി​ലിം​സ്, പി ​ആ​ർ ഒ -​വാ​ഴൂ​ർ ജോ​സ്.

Tags : dhyansreenivasan

Related News