ADVERTISEMENT
തിരുവനന്തപുരം: രാജ്ഭവനിലെ സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് പരിപാടി ബഹിഷ്കരിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി.ശിവന്‍കുട്ടി. ഭരണഘടനയോടുള്ള കൂറ് കൊണ്ടാണ് താൻ പരിപാടിയിൽനിന്ന് ഇറങ്ങിപ്പോയതെന്ന് മന്ത്രി പ്രതികരിച്ചു.
സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് മതചിഹ്നങ്ങള്‍ പാടില്ലാത്ത ഓര്‍ഗനൈസേഷനാണ്. വിദ്യാർത്ഥികളോടുള്ള സമീപനത്തില്‍ മതേതരത്വം പ്രധാനമാണെന്നും മന്ത്രി പ്രതികരിച്ചു.
സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് പരിപാടി നടത്താനുള്ള അനുമതി തേടിയത് രാജ്ഭവനില്‍ നിന്നാണ്. താൻ സമ്മതം നല്കി. അന്ന് വായനാദിനത്തിന്റെ പരിപാടി ഉണ്ടായിരുന്നതിനാൽ അൽപ്പം വൈകിയാണ് താൻ എത്തിയത്.
പോയപ്പോള്‍ ഒരു സ്ത്രീ കാവിക്കൊടി പിടിച്ചിരിക്കുന്നതാണ് കണ്ടത്. ഇഷ്ടപ്പെട്ട ചിഹ്നങ്ങള്‍ വെക്കാനുള്ള സ്ഥലമല്ല ഔദ്യോഗിക വസതികള്‍. എബിവിപി തന്നെ കരിങ്കൊടി കാണിച്ചത് രാജ്ഭവന് നിര്‍ദേശം പാലിച്ചാണെന്നും മന്ത്രി ആരോപിച്ചു.
Tags : #VSivankutty