ADVERTISEMENT
ചേർത്തല: അർത്തുങ്കൽ തീരത്ത് അജ്ഞാത മൃതദേഹം അടിഞ്ഞു. അർത്തുങ്കൽ ഫിഷ് ലാൻഡിംഗ് സെന്ററിന് സമീപം വിദേശ പൗരന്റേതെന്നു തോന്നിക്കുന്ന മൃതദേഹം ഇന്നലെ രാവിലെ 6.15ഓടെയാണ് തീരത്തടിഞ്ഞത്. ഏകദേശം 45- 50 വയസ് തോന്നിക്കുന്നതും വെളുത്ത നിറത്തിൽ നല്ല വണ്ണം ഉള്ളതുമായ പുരുഷന്റേതാണ് മൃതദേഹം.
അറബിക്കടലിൽ തീപിടിച്ച കപ്പലിലെ ജീവനക്കാരനാണോ എന്ന സംശയമുണ്ടെന്നും മൃതദേഹത്ത് മറ്റു പാടുകളൊന്നും കാണാനായില്ലെന്നും മൃതദേഹത്തിന് അഞ്ച്-ആറ് ദിവസത്തെ പഴക്കമുണ്ടെന്നും അർത്തുങ്കൽ പോലീസ് പറഞ്ഞു.
വണ്ടാനം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അർത്തുങ്കൽ പോലീസ് സ്റ്റേഷനുമായോ (0478-2572233, 9497910011) എസ്ഐ അർത്തുങ്കലുമായോ (9497980267) ബന്ധപ്പെടണം.
Tags :