ADVERTISEMENT
കണ്ണൂർ: കണ്ണൂർ നഗരമധ്യത്തിൽ തെരുവുനായയുടെ പരാക്രമം. കടിയേറ്റ 51 പേർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെ 11.30 ഓടെയാണ് നഗരത്തെ ഭീതിയിലാക്കി തെരുവുനായ കാൽനടയാത്രികരെ ആക്രമിച്ചത്.
പുതിയ ബസ് സ്റ്റാൻഡ്, എസ്ബിഐ പരിസരം, പ്രഭാത് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് വിദ്യാർഥികളും സ്ത്രീകളും ഉൾപ്പടെയുള്ളവർക്ക് കടിയേറ്റത്. തെരുവുനായയെ രാത്രിയോടെ ചത്തനിലയിൽ കണ്ടെത്തി.
മിക്കവർക്കും കാലിനാണ് കടിയേറ്റത്. തെരുവുനായ നഗരത്തിലൂടെ പരക്കം പാഞ്ഞ് ആളുകളെ കടിക്കുകയായിരുന്നു. നായയ്ക്ക് പേയുള്ളതായി സംശയമുണ്ട്.
Tags :