ADVERTISEMENT
കുമ്പള: കോയിപ്പാടി കടപ്പുറത്ത് ബാരലുകൾ കരയ്ക്കടിഞ്ഞു. എച്ച്എൻഒ-3 എന്ന് രേഖപ്പെടുത്തിയ ബാരലുകളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തീരത്തടിഞ്ഞത്. പ്രദേശവാസികൾ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി ബാരലുകൾ അനന്തപുരം വ്യവസായമേഖലയിലേക്കു മാറ്റി.
റവന്യു വകുപ്പിലെയും ദുരന്തനിവാരണ വിഭാഗത്തിലെയും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
നൈട്രിക് ആസിഡ് സംയുക്തത്തെ സൂചിപ്പിക്കുന്നതാണ് എച്ച്ഒ-3 എന്ന ചുരുക്കപ്പേരെന്നാണു നിഗമനം. കഴിഞ്ഞ ദിവസം കണ്ണൂർ തീരത്ത് അപകടത്തിൽപ്പെട്ട കപ്പലിൽനിന്ന് കടലിലേക്ക് പതിച്ച ബാരലുകളാകാമെന്ന് കരുതുന്നു. അടുത്ത ദിവസം ഗുജറാത്തിലെ പോർബന്തറിൽനിന്നെത്തുന്ന വിദഗ്ധസംഘം ബാരലുകൾ പരിശോധിച്ച് തുടർനടപടികൾ തീരുമാനിക്കു
Tags :