x
ad
Wed, 18 June 2025
ad

ADVERTISEMENT

പാ​ല​ക്കാ​ട്ട് പാ​ര​സെ​റ്റ​മോ​ളി​ൽ ക​മ്പി ക​ഷ്ണം ക​ണ്ടെ​ത്തി

Jobin Sebastian
June 18, 2025 12:18 PM

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് പാ​ര​സെ​റ്റ​മോ​ളി​ൽ ക​മ്പി ക​ഷ്ണം ക​ണ്ടെ​ത്തി. മ​ണ്ണാ​ർ​ക്കാ​ട് ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ നി​ന്ന് ല​ഭി​ച്ച പാ​ര സെ​റ്റ​മോ​ളി​ലാ​ണ് ക​മ്പി ക​ഷ്ണം ക​ണ്ടെ​ത്തി​യ​ത്.

മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി ആ​സി​ഫി​ന്‍റെ മ​ക​നാ​യി വാ​ങ്ങി​ച്ച മ​രു​ന്നി​ലാ​യി​രു​ന്നു ക​മ്പി ക​ഷ്ണം. മ​രു​ന്ന് ന​ൽ​കാ​നാ​യി പാ​ര സെ​റ്റ​മോ​ൾ പൊ​ട്ടി​ച്ച​പ്പോ​ഴാ​ണ് ക​മ്പി ക​ഷ്ണം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ മ​രു​ന്ന് ക​മ്പ​നി​ക്കെ​തി​രെ ആ​രോ​ഗ്യ​വ​കു​പ്പി​ന് പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് കു​ടും​ബം.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ ന​ഗ​ര​സ​ഭ​യും പ​രാ​തി ന​ൽ​കും. മ​രു​ന്ന് ക​മ്പ​നി​ക്കെ​തി​രെ ആ​രോ​ഗ്യ​വ​കു​പ്പി​നും മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കു​മെ​ന്ന് ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ പ്ര​തി​ക​രി​ച്ചു.

മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. തു​ട​ർ​ന്നാ​ണ് ന​ഗ​ര​സ​ഭ​യും പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങു​ന്ന​ത്.

Tags :

Related News