ADVERTISEMENT
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ ഒന്നാം ഘട്ടത്തിന്റെ കാലാവധി മൂന്നു മാസത്തേക്കു കൂടി നീട്ടി. പുതിയ കരാർ വൈകുന്ന സാഹചര്യത്തിലാണ് കാലാവധി ദീർഘിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയത്.
ദീർഘിപ്പിച്ച മൂന്നു മാസത്തേക്ക് ഓരോ ഗുണഭോക്താവും അടയ്ക്കേണ്ട പ്രീമിയം 1593 രൂപയാണ്. ഈ തുക ഈ മാസം 30 ന് മുൻപ് നൽകണമെന്നും ഇതു സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഗുണഭോക്താക്കൾക്ക് ലഭിക്കും.
ആനുകൂല്യ തുകയുടെ പരിധി കഴിഞ്ഞ ഓരോ കുടുംബത്തിനും 75000 രൂപ വരെയുള്ള ആനുകൂല്യം ഈ കാലയളവിൽ ലഭിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Tags :