ADVERTISEMENT
തൃശൂർ: കേരള സംഗീതനാടക അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ മേക്കപ്പ് വർക്ക്ഷോപ്പ് ‘ചമയപ്പുര’ ഇന്നു രാവിലെ പത്തിന് ബ്ലാക്ക് ബോക്സ് തിയേറ്ററിൽ ആരംഭിക്കും.
ചമയവിദഗ്ധന്‍ പട്ടണം റഷീദാണ് ക്യാമ്പ് ഡയറക്ടര്‍. സിനിമാസംവിധായകന് കമല്‍ ഉദ്ഘാടനം ചെയ്യും. അക്കാദമി നിര്‍വാഹകസമിതി അംഗം ജോണ്‍ ഫെര്‍ണാണ്ടസ് അധ്യക്ഷത വഹിക്കും. നടന് സുനില്‍ സുഖദ, അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, സഹീര്‍ അലി എന്നിവർ പ്രസംഗിക്കും. ഏഴുദിവസം നീളുന്ന റസിഡന്‍ഷ്യല്‍ ക്യാമ്പില്‍ തെരഞ്ഞെടുക്കപ്പെട്ട 30 ചമയം കലാകാരന്മാരാണു പങ്കെടുക്കുന്നത്.