ADVERTISEMENT
തിരുവനന്തപുരം: സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി നടത്തുമെന്ന് പ്രഖ്യാപിച്ച കോൺക്ലേവ് ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ നടത്തും. നിയമസഭാ സമുച്ചയത്തിലെ ശങ്കര നാരായണന് തമ്പി ഹാളില്‍ നടത്തുന്ന കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ചിലഭാഗങ്ങൾ പുറത്തുവന്നതോടെയാണ് സിനിമാ കോൺക്ലേവ് സജീവ ചർച്ചയായത്. സാംസ്കാരിക വകുപ്പ് കൊച്ചിയിൽ കഴിഞ്ഞ നവംബർ 23ന് നടത്താൻ തീരുമാനിച്ച കോൺക്ലേവ് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പേരിൽ മാറ്റിവയ്ക്കുകയായിരുന്നു.
സിനിമയുടെ വിവിധ വശങ്ങള് സമഗ്രമായി ചര്‍ച്ച ചെയ്യുന്ന കോണ്‍ക്ലേവില്‍ സിനിമാനയം രൂപീകരിച്ച 17 സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ ഉൾപ്പടെയുള്ളവർ പങ്കെടുക്കും.
Tags :