ADVERTISEMENT
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആർഎസ്എസുമായി ബന്ധപ്പെട്ടുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. എം.വി. ഗോവിന്ദൻ പറഞ്ഞത് അർഥസത്യമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പല ദശാസന്ധികളിലും സിപിഎം ആർഎസ്എസുമായി സഖ്യം ചേർന്നുവെന്ന് സന്ദീപ് പറഞ്ഞു.
തൃശൂർ തെരഞ്ഞെടുപ്പിൽ അടക്കം ആർഎസ്എസ് സിപിഎം ബന്ധം പൊതുസമൂഹത്തിന് മനസിലായതാണ്. സ്വരാജിന് പണി കൊടുക്കാൻ ആണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത് ഒരു ചരിത്ര സത്യമാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു.
അന്ന് തന്റെ ആർഎസ്എസ് ബന്ധത്തെക്കുറിച്ച് പത്രപ്പരസ്യം കൊടുത്ത സിപിഎം ഇന്ന് പരസ്യസമ്മതം നടത്തിയത് സ്വാഗതാര്‍ഹമാണെന്നും സന്ദീപ് കൂട്ടിച്ചേർത്തു.
Tags :