ADVERTISEMENT
പത്തനംതിട്ട: മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണ കാരണം തലയ്ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യുവതി തലകറങ്ങി വീണപ്പോഴോ, കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോഴോ ആകാം തലയ്ക്കു ക്ഷതമേറ്റതെന്നാണ് സംശയം.
ചൊവ്വാഴ്ച പുലർച്ചെ നാലോടെയാണ് അവിവാഹിതയായ യുവതി പ്രസവിക്കുന്നത്. കരഞ്ഞ കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ചുവെന്ന് യുവതി പോലീസിന് മൊഴി നല്‍കിയിരുന്നു. ഗര്‍ഭിണിയായതും പ്രസവിച്ചതും വീട്ടുകാര്‍ക്ക് അറിയില്ലെന്നും പ്രസവശേഷം പൊക്കിള്‍ക്കൊടി മുറിച്ചത് പോലും താന്‍ ഒറ്റയ്ക്കാണെന്നുമാണ് ബിരുദ വിദ്യാർഥിനിയായ യുവതി പോലീസിനോട് പറഞ്ഞത്.
രക്തസ്രാവത്തെ തുടർന്നു യുവതി ചെങ്ങന്നൂരിൽ ചികിത്സ തേടിയപ്പോഴാണു കുഞ്ഞു മരിച്ച വിവരം പുറത്തറിഞ്ഞത്. പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
Tags :