ADVERTISEMENT
ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മറുപടിയുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി. അമേരിക്കൻ സൈനിക ഇടപെടൽ പരിഹരിക്കാനാകാത്ത നഷ്ടം വരുത്തിവയ്ക്കുമെന്ന് ഖമനയി പറഞ്ഞു.
വിവേകം ഉള്ളവർ ഇറാനോട് ഭീഷണി സ്വരത്തിൽ സംസാരിക്കാറില്ലെന്ന് ഖമനയി കൂട്ടിച്ചേർത്തു. ഇറാന് ഭീഷണിയുമായി ഡോണൾഡ് ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അമേരിക്കയ്ക്ക് അറിയാം. ഖമനയിയെ വധിക്കാൻ ഇപ്പോൾ യുഎസ് താത്പര്യപ്പെടുന്നില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
ഇറാൻ നിരുപാധികം കീഴടങ്ങണം. അമേരിക്കൻ പൗരന്മാരെയും സൈനികരെയും ലക്ഷ്യമിടരുതെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.
Tags :