ADVERTISEMENT
പത്തനംതിട്ട: അടൂരിലെ ക്ഷേത്രത്തിൽ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരി ചെറുവേലിൽ അഷ്കറിനെയും സംഘത്തെയുമാണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചശേഷമാണ് ഇവർ പുതുശേരിഭാഗം മായായക്ഷിക്കാവ് ദേവീ ക്ഷേത്രത്തിന് മുന്നിലെ കാണിക്ക വഞ്ചി കുത്തിത്തുറന്നത്.
പിടിയിലായ പ്രതികളിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരായതിനാൽ ജുവനൈൽ നിയമപ്രകാരം നടപടി സ്വീകരിച്ചു. തെളിവെടുപ്പിനുശേഷം പ്രധാന പ്രതി അഷ്കറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags :