ADVERTISEMENT
മെൽബണ്‍: നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ 2025-27 പ്രവർത്തനവർഷത്തിലേക്കുള്ള
ഭാരവാഹികളായി ഗിരീഷ് അല്ലക്കാട്ടിന്റെ നേതൃത്വത്തിൽ 15 അംഗ കമ്മിറ്റി നിലവിൽ വന്നു.
ഭാരവാഹികൾ
ഗിരീഷ് അല്ലക്കാട്ട് (പ്രസിഡന്റ്), റിക്കി താനിക്കൽ (വൈസ് പ്രസിഡന്റ്), ജെൻസി ജോസഫ് (സെക്രട്ടറി), ഡോ. സുധീഷ് സുധൻ (ജോയിന്റ് സെക്രട്ടറി), ജോണ്സണ് ഉള്ളാട്ട് (ട്രഷറർ).
കമ്മിറ്റി അംഗങ്ങൾ
മെൽവിൻ ഡൊമിനിക്, മാത്സണ്‍ ജോസഫ്, നിത ജോണ്‍, ഹരിപ്രിയ പ്രദീപ്, ഷിജൊ മാനുവൽ, റോയ് ജോസഫ് തുരുത്തേൽ, ജോബി ജോസഫ്, ബാബു വർക്കി, സ്റ്റാലിൻ അഗസ്റ്റിൻ, പോൾ സെബാസ്റ്റ്യൻ.
2008 മുതൽ കലാസംസ്കാരിക രംഗത്ത് മെൽബണ്‍ മലയാളികൾക്കിടയിൽ നിറസാന്നിധ്യമായ എൻഎംസിസിയുടെ ഈ വർഷത്തെ ഓണാഘോഷം "എൻഎംസിസി ചിങ്ങപ്പുലരി' ഓഗസ്റ്റ് 23ന് ഗ്രീൻസ്ബറോ സെർബിയൻ ചർച്ച് ഹാളിൽ നടക്കും.
മെൽബണിലെ മുഴുവൻ മലയാളികൾക്കും പങ്കെടുക്കാൻ സാധിക്കുന്ന വിധത്തിൽ വിപുലമായ ഒരുക്കങ്ങളാണ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രമീകരിക്കുന്നതെന്ന് പ്രസിഡന്റ് ഗീരിഷ് അല്ലക്കാട്ട് അറിയിച്ചു.
എൻഎംസിസിയും മലയാളി ഡോക്ടേഴ്സ് വിക്ടോറിയയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹെൽത്ത് അവൈർനസ് സെമിനാറും ഡിന്നർനൈറ്റും ജൂലെെ 19ന് സണ്‍ബറി മെമ്മോറിയൽ ഹാളിൽ നടക്കും.
Tags : nmcc