ADVERTISEMENT
എഡ്മന്റൺ: കാനഡയിലെ എഡ്മന്റണിലെ സെന്റ് ജേക്കബ് സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച "ഈ മനോഹര തീരം...' എന്ന പേരിൽ സംഗീതവിരുന്ന് സംഘടിപ്പിക്കും.
വൈകുന്നേരം നാലു മുതൽ എട്ട് വരെ പ്ലസന്റ് വ്യൂ കമ്യൂണിറ്റി ലീഗ് ഹാളിലാണ് പരിപാടി നടക്കുന്നത്. 1970, 80, 90 കാലഘട്ടങ്ങളിലെ മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലെ നിത്യഹരിത ഗാനങ്ങൾ പരിപാടിയിൽ ആലപിക്കും.
അതിനോടനുബന്ധിച്ചു വിവിധതര നാടൻ ഭക്ഷണവിഭവങ്ങൾ ഉൾപ്പെടുത്തി തത്സമയ പാചകത്തോടെയുള്ള നാടൻ തട്ടുകടയും ഒരുക്കിയിട്ടുണ്ട്. കേരള വിഭവങ്ങൾ രാവിലെ 11 മുതൽ രാത്രി 10 വരെ ലഭ്യമാകും.
കുട്ടികൾക്കും മുതിർന്നവർക്കുമായി കായിക മത്സരങ്ങൾ, കുടുംബ വിനോദങ്ങൾ എന്നിവയും അതേ സ്ഥലത്ത് ഒരുക്കുന്നുണ്ട് എന്നുള്ളത് പരിപാടിയുടെ പ്രത്യേകതയാണ്.
ഓരോ മണിക്കൂറിലും നറുക്കെടുപ്പുകൾ നടത്തപ്പെടും. കൂടാതെ ലക്കി ഡ്രോ വഴിയും രണ്ട് മെഗാ സമ്മാനങ്ങൾ അന്നേദിവസം പ്രഖ്യാപിക്കുന്നതായും സംഘാടകർ അറിയിച്ചു.
സീറ്റ് റിസർവേഷനോടെയുള്ള ലക്കി ഡ്രോ കൂപ്പൺ 10 ഡോളറിനും കൂപ്പൺ മാത്രം അഞ്ച് ഡോളറിനും ലഭ്യമാണ്. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 780 884 7337 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഗൃഹാതുരത്വം ഉണർത്തുന്ന സംഗീതവും നാടൻ വിഭവങ്ങളും കുടുംബവിനോദങ്ങളും ഒന്നിച്ചുചേരുന്ന ഈ മനോഹരതീരത്തിലേക്ക് എല്ലാവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Tags : manoharatheeram