ADVERTISEMENT
കോതമംഗലം: ശക്തമായ കാറ്റും കനത്ത മഴയും മൂലം കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളജ് ഗ്രൗണ്ടില്‍ മുന്‍കരുതല്‍ ലാന്‍ഡിംഗ് നടത്തി.
ഇന്നലെ ഉച്ചയ്ക്ക് 12.40നാണ് ഹെലികോപ്റ്റർ ഇറക്കിയത്. തീരദേശ പട്രോളിംഗ് നടത്തുകയായിരുന്ന കോസ്റ്റ് ഗാര്‍ഡിന്റെ ചേതക് ഹെലികോപ്റ്റര്‍ തിരികെ മടങ്ങുമ്പോഴാണ് പ്രതികൂല കാലാവസ്ഥ നേരിട്ടത്.
അപ്രതീക്ഷിതമായി ഹെലികോപ്റ്റര്‍ താഴ്ന്നു പറന്നതും ഇറങ്ങിയതും പ്രദേശവാസികളിലും കോളജില്‍ ഉണ്ടായിരുന്നവരിലും ആശങ്ക പരത്തിയെങ്കിലും പിന്നീടാണു കാര്യം വ്യക്തമായത്.
കാലാവസ്ഥ അനുകൂലമായതോടെ ഹെലികോപ്റ്റര്‍ വീണ്ടും 1.40ഓടെ പറന്നുയര്‍ന്ന് നെടുമ്പാശേരിയിലെ സിജി എയര്‍ എന്‍ക്ലേവില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ഇത് മുന്‍കരുതല്‍ ലാന്‍ഡിംഗ് മാത്രമാണെന്നും അടിയന്തര ലാന്‍ഡിംഗ് അല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Tags :