ADVERTISEMENT
കൊച്ചി: അനധികൃത ബോര്‍ഡുകളും ഫ്ലക്സുകളും വീണ്ടും പൊതുസ്ഥലങ്ങളില്‍ വ്യാപകമാകുന്നതില്‍ അതൃപ്തിയറിയിച്ച് ഹൈക്കോടതി. കോടതി ഉത്തരവുണ്ടായിട്ടും ഈ സ്ഥിതി തുടരുന്നത് നിയമവാഴ്ചയുടെ പരാജയമാണെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന് വാക്കാല്‍ പറഞ്ഞു.
തിരുവനന്തപുരം നഗരത്തില്‍ 4500 ബോര്‍ഡുകള്‍ നീക്കം ചെയ്തതായാണു കോര്പറേഷന് അറിയിച്ചത്. അങ്ങനെയെങ്കില്‍ പിഴത്തുകയായ 2.25 കോടി എവിടെയെന്ന് കോടതി ചോദിച്ചു. പിഴ ഈടാക്കിയില്ലെങ്കില്‍ കളക്ടറെ ഇടപെടുത്തേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
ആലുവ നഗരത്തില്‍ ഒട്ടേറെ ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ട കാര്യം അമിക്കസ് ക്യൂറി ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍, നീക്കാന്‍ നഗരസഭാ സെക്രട്ടറി തയാറായില്ല. ചെയര്‍മാന്റെ നിര്‍ദേശപ്രകാരമാണു പ്രവര്‍ത്തിച്ചതെന്നാണ് സെക്രട്ടറി പറയുന്നതെന്നും ചൂണ്ടിക്കാട്ടി. ഇനി കേസ് പരിഗണിക്കുമ്പോള്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ സെക്രട്ടറിയെ വിളിച്ചുവരുത്തേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കി.
Tags :