ADVERTISEMENT
തിരുവനന്തപുരം: അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും ലംഘിച്ച് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഒത്താശയോടെ ഇറാനെതിരേ ഇസ്രയേൽ നടത്തുന്ന ആക്രമണം ഉടനടി നിർത്താൻ ലോകം ഒന്നിച്ചു സ്വരമുയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പശ്ചിമേഷ്യയിൽ സമാധാനത്തിനും നീതിക്കും വേണ്ടി വ്യക്തമായ നിലപാട് സ്വീകരിക്കാനും ഇസ്രയേലിനെതിരേ ശക്തമായ പ്രതിഷേധ സ്വരമുയർത്താനും ഇന്ത്യ തയാറാകണം.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മടങ്ങിയെത്തുന്ന കേരളീയർക്ക് സൗകര്യം ഒരുക്കാൻ ഡൽഹി കേരള ഹൗസിലെ റസിഡന്റ് കമ്മീഷണർക്ക് നിർദേശം നൽകി. ഡൽഹിയിലെത്തുന്ന കേരളീയർക്ക് കേരളഹൗസിൽ താമസം ഒരുക്കും.
വിമാനം ലഭ്യമാകുന്ന മുറയ്ക്ക് അവരെ നാട്ടിലേക്ക് അയയ്ക്കും. തിരികെവരാൻ ആഗ്രഹിക്കുന്ന മലയാളികൾ നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ഹെൽപ്പ്ലൈൻ നന്പരിൽ രജിസ്റ്റർ ചെയ്യണം. 18004253939 (ടോൾ ഫ്രീ നമ്പർ), +918802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ). രജിസ്റ്റർ ചെയ്യുന്നവരുടെ വിവരം വിദേശകാര്യമന്ത്രാലയത്തിനും ഇറാനിലെേയും ഇസ്രയേലിലെയും ഇന്ത്യൻ എംബസികൾക്കും കൈമാറി തുടർ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
Tags :