ADVERTISEMENT
പോക്സോ കേസിൽ പ്രതിയായ യൂട്യൂബർ മുകേഷ് എം. നായരെ തിരുവനന്തപുരം ഫോർട്ട് സ്കൂളിലെ പ്രവേശനോത്സവത്തിൽ അതിഥിയായി ക്ഷണിച്ചത് ഗുരുതരമായ പിഴവാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ (ഡിഡിഇ) റിപ്പോർട്ട്. ഈ സംഭവം പൊതു സമൂഹത്തിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കുട്ടികളുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇത്തരം വ്യക്തികളെ പങ്കെടുപ്പിച്ചത് ചട്ടലംഘനമാണെന്നും, സ്കൂൾ അധികൃതർക്കെതിരെയും പ്രത്യേകിച്ചും പ്രധാനാധ്യാപികയ്ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
Tags : posco accused schoolchiefguest